തിരുവനന്തപുരം: പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. 2019-20 ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും. അതേസമയം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് 75 കോടി. കുരുമുളക് കൃഷിക്ക് 10 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.
Post Your Comments