Latest NewsKerala

കെപിസിസി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി എ കെ ആന്‍റണിയുടെ മകനെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി:  കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണിയെ രാഹുല്‍ ഗാന്ധി നിയമിച്ചു. നേരത്തേ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു.

രാഷ്ട്രീയ ദൗത്യമല്ലെന്നും പുതിയ കാലത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച്‌ പാര്‍ട്ടിയെ പ്രാപ്തമാക്കുക മാത്രമാണ് ലക്ഷ്യമെന്നും അനില്‍ തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനത്തെ കുറിച്ച്‌ പ്രതികരിച്ചു.

എന്നാല്‍ കെ പി സി സി ഭാരവാഹിത്വത്തിന് തുല്യമാണ് കണ്‍വീനര്‍ സ്ഥാനമെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തി പരിചയമില്ലാത്ത ഒരാളെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത് ശരിയായില്ലെന്നും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രാഹുല്‍ അനില്‍ കെ ആന്‍റണിയെ ചുമതല ഏല്‍പ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button