കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പോസ്റ്റര്‍ സംസ്ഥാന ബജറ്റിന്റെ കവറാക്കിയതിന് അഭിവാദ്യമര്‍പ്പിച്ച് ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍. സംസ്ഥാന ധനകാര്യ വകുപ്പിനാണ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് അഭിവാദ്യങ്ങള്‍ നേര്‍ന്നത്.
ദളിതനേയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാന്‍ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് ‘ആര്‍പ്പോ ആര്‍ത്തവം’ സംഘാടകര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലാകക്ഷിയിലെ ജലജ പി എസ് ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിക്കുവേണ്ടി വരച്ച അയ്യങ്കാളിയുടേയും പഞ്ചമിയുടേയും ചിത്രമായിരുന്നു സംസ്ഥാന ബജറ്റിന്റെ കവര്‍ ചിത്രം. സ്ലേറ്റുമായി നില്‍ക്കുന്ന പഞ്ചമി പിടിച്ചുകൊടുക്കുന്ന ഉച്ചഭാഷിണിയിലൂടെ അയ്യങ്കാളി വിരല്‍ ചൂണ്ടി സംസാരിക്കുന്നതായാണ് ചിത്രം.
ആര്‍പ്പോ ആര്‍ത്തവം സംഘാടകരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അയിത്തതിനെതിരെ തുല്യനീതിയ്ക്ക് വേണ്ടിയുള്ള സമരത്തെ മുന്നോട്ട് നയിയ്ക്കുവാന്‍ പഞ്ചമിയുടെ കൈപിടിച്ച് സവര്‍ണ്ണന് മുന്‍പില്‍ നിവര്‍ന്ന് നിന്ന അയ്യങ്കാളിയെക്കാള്‍ മികച്ച ചിത്രം കേരള ചരിത്രത്തില്‍ ഇല്ലായെന്നതൊരു തിരിച്ചറിവായിരുന്നു.
ആര്‍ത്തവ അയിത്തത്തിനെതിരെ നമ്മള്‍ നടത്തിയ ആര്‍പ്പോ ആര്‍ത്തവ ത്തിന്റെ മുഖചിത്രം പഞ്ചമിയും അയ്യങ്കാളിയും തന്നെയായിരിയ്ക്കണം എന്നത് ഏറ്റവും ബഹുമാനത്തോടെ എടുത്ത തീരുമാനമായിരുന്നു.
ആര്‍പ്പോ ആര്‍ത്തവത്തിന് വേണ്ടി പോസ്റ്റര്‍ രചിച്ചത് നമ്മുടെ പ്രീയ സുഹൃത്ത് പി.എസ്.ജലജയാണ്. ജലജയ്ക്കും കലാ കക്ഷിയ്ക്കും ഉമ്മ.
ജലജ വരച്ച ആര്‍പ്പോ ആര്‍ത്തവ പോസ്റ്റര്‍ 2019ബ 2020 ബജറ്റ് പ്രസംഗത്തിന്റെ കവറായിരിയ്ക്കുന്നു എന്നതിനെ സ്‌നേഹപൂര്‍വ്വം അഭിമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ദളിതനെയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാന്‍ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.
Post Your Comments