കൊച്ചി : കുട്ടികളായിരിക്കെ പഠിച്ച ചരിത്ര, സാമൂഹിക പാഠങ്ങള്‍ക്ക് ഇന്ന് യാതൊരു മൂല്യവുമില്ലെങ്കിലും ആര്‍ത്തവ കാലത്തെ ആചാരങ്ങളെകുറിച്ചുള്ള അറിവുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കാലമാണ് ഇപ്പോഴെന്ന് എഴുത്തുകാരി കെ. ആര്‍.മീര. കൃതി ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു കെ.ആര്‍. മീരയുടെ പരാമര്‍ശം.
കേരളത്തില്‍, കുട്ടിയായിരിക്കെ ശാസ്ത്രവും ഗണിതവും പഠിക്കുന്നതിന് പകരം ഞാന്‍ തന്ത്ര സമുച്ചയവും നൈഷ്ഠിക ബ്രഹ്മചര്യവുമായിരുന്നു പഠിക്കേണ്ടിയിരുന്നുതെന്ന് മീര പരിഹസിച്ചു. ‘നാഗാലാന്‍ഡില്‍ വനിതാ സംവരണത്തോടുള്ള എതിര്‍പ്പു കാരണം വര്‍ഷങ്ങളോളം അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. എന്നാല്‍ പിന്നീടാണ് തെരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ വേണ്ടി അവര്‍ കണ്ടു പിടിച്ച ഒരുപാധിയായിരുന്നു വനിതാ സംവരണത്തോടുള്ള എതിര്‍പ്പും തുടര്‍ന്നുള്ള സമരവും എന്ന സത്യം പുറത്തു വന്നത്. ഇന്ന് കേരളത്തിലെ രാഷ്ട്രീയ അവബോധമുള്ള സ്ത്രീകളുടെ അവസ്ഥ നാഗാ സ്ത്രീകളുടേതിന് തുല്യമാണ്-മീര പറയുന്നു.
Post Your Comments