KeralaLatest News

സ്ത്രീകളെ അപമാനിച്ചു; ആര്‍പ്പോ ആര്‍ത്തവം റാലിക്കെതിരെ ഹര്‍ജി

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ റാലി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നെന്നാരോപിച്ച്‌ കോടതിയില്‍ ഹര്‍ജി. ഭാരതീയ ജനത മഹിളാ മോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മറൈന്‍ ഡ്രൈവിലെ വേദിക്കു മുന്നിലൊരുക്കിയ കവാടത്തിനെതിരേയും പരാതിയുണ്ട്. ഹര്‍ജി 28-ന് പരിഗണിക്കാന്‍ മാറ്റി.

ജനുവരി 12, 13 തീയതികളിലാണ് ലിംഗ വിവേചനത്തിനെതിരായ ബോധവത്കരണമെന്ന ലക്ഷ്യത്തോടെ ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന്റെ ഭാഗമായി നടത്തിയ റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാത്രമല്ല, വേദിയുടെ കവാടം തയ്യാറാക്കിയതും ദുഃസൂചനയോടെയാണെന്നും ഇതിനുമുന്നില്‍ ഇന്ത്യന്‍ ഭരണഘടന പ്രദര്‍ശിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button