ചണ്ഡിഗഡ്: അരവിന്ദ് കേജരിവാളിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷസ്ഥാനം രാജി വച്ച സന്‍ഗ്രൂര്‍ എം.പി ഭഗവത് മന്‍ തല്‍സ്ഥാനത്തേയ്ക്ക് തിരികെയെത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്‍ പഞ്ചാബ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെയെ്ത്തിന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. അരവിന്ദ് കേജരിവാളിന്റെ നടപടിയില്‍ പ്രതിഷേച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് മന്‍ അധ്യക്ഷസ്ഥാനെ രാജഡി വച്ചത്.
അകാലിദള്‍ നേതാവ് ബിക്രംജിത് സിംഗ് മജീതിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന് എഎപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനു പുറകെ അരവിന്ദ് കേജരിവാള്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. ഇതില്‍ പ്രകേപിതനായ മന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. മജീതിയ നല്‍കിയ അപകീര്‍ത്തി കേസില്‍ നിന്നും ഒഴിവാകാനാണ് കേജരിവാള്‍ അന്ന് മാപ്പു പറഞ്ഞത്. അതേസമയം മാപ്പ് പറയാനുണ്ടായ കാരണം കേജരിവാള്‍ തന്നോട് വിശദീകരിച്ചെന്നും ഇത് അംഗീകരിക്കുന്നതായും മന്‍ വ്യക്തമാക്കി.
Post Your Comments