തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആയിരത്തോളം പേര്‍. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ വന്‍ തോതിലുള്ള കൃഷി നാശവും ഉണ്ടായയിട്ടുണ്ട്.
2017 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 225 പേര്‍ക്കാണ് വന്യജീവികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 54 പേര്‍ വന്യജീവികളുടെ ആക്രമണത്തിലും 171 പേര്‍ പാമ്പുകടിയേറ്റുമായിരുന്നു മരിച്ചത്. വന്യജീവികളുടെ ആക്രമണത്തില്‍ കോടികളുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. വയനാട് ജില്ലയിലാണ് കാട്ടുമൃഗങ്ങളുടെ അക്രമം ഏറ്റവും കൂടുതല്‍ സംഭവിച്ചിരിക്കകുന്നത്. വനംവകുപ്പാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
Post Your Comments