വനയാത്ര ആസ്വദിക്കാത്തവര്‍ വിരളമായിരിക്കും. മനുഷ്യന് പ്രകൃതിയെ അറിയാന്‍ ഈ യാത്രകളിലൂടെ സാധിക്കുന്നു. നിബിഡ വനങ്ങളിലൂടെ വന്യ ജീവികളെ കണ്ടറിഞ്ഞു യാത്ര നടത്താന്‍ ചിലയിടങ്ങളുണ്ട്. അത്തരം ഒരു വന്യ ജീവി സങ്കേതമാണ് ഡക്കിഹാം.
ശ്രീനഗറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഡക്കിഹാം വന്യ ജീവി സങ്കേതം. സമുദ്ര നിരപ്പില്‍ നിന്നും കുറഞ്ഞത് 5500 അടിയും കൂടിയത് 14,000 അടി ഉയരത്തിലായി 141 ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത് 1951 ലാണ്. ഉയര്‍ന്ന് ഡക്കിഹാം , താഴ്‌ന്ന ഡക്കിഹാം എന്നിങ്ങനെ ദേശീയ ഉദ്യാനത്തെ രണ്ടായി ഭാഗിച്ചിട്ടുണ്ട്.
നിബിഡ വനങ്ങള്‍, പുല്‍ത്തകിടികള്‍, മഴക്കാടുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വന്യ ജീവി സങ്കേതത്തിന്റെ സസ്യ ആവാസ വ്യവസ്ഥ. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ചെമ്മാന്റെ ആവാസ കേന്ദ്രമാണിവിടം. നിരവധി ഹിമാലയന്‍ ജന്തുക്കള്‍, പുള്ളിപ്പുലി, മലചെന്നായ തുടങ്ങിയ വിവിധയിനം മൃഗങ്ങളും ഇവിടെയുണ്ട്.
സ്വര്‍ണ്ണ കഴുകന്‍ പോലുള്ള വിവിധ ഇനം പക്ഷികളെയും ഇവിടെ കാണാം. വര്‍ഷത്തിലെല്ലാം സമയവും ഡക്കിംഹാം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുവാദത്തോടു കൂടി മാത്രമേ പ്രവേശനം സാധ്യമാകു.എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ വൈകിട്ട് 6.30 വരൈയാണ് സന്ദര്‍ശന സമയം.
Post Your Comments