NattuvarthaNews

കാട്ടുപന്നി ശല്ല്യം രൂക്ഷം : രണ്ടു പേര്‍ക്ക് പരിക്ക്

ചടയമംഗലം : കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. നിലമേല്‍ വട്ടപ്പാറയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജലാലുദ്ദീന്‍ (64), ഈഞ്ചപ്പച്ചയില്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (32) എന്നിവര്‍ക്കാണ് പന്നിയുടെ കുത്തേറ്റത് .

ജലാലുദ്ദീന് വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാണ് പന്നിയുടെ കുത്തേറ്റത്. ഇരുവരെയും ഗുരുതരമായനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടപ്പാറ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button