ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിംഗ് മിഷന്‍ വിവാദം കോണ്‍ഗ്രസ് ഔദ്യോഗികമായി ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളളിയാഴ്ച്ച ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. 50ശതമാനം വിവിപാറ്റ് മിഷനുകള്‍ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.
2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ഹാക്കര്‍ സെയ്യിദ് ഷുജിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിഷയത്തില്‍ പ്രതിഷേധം ശ്കതമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വെളളിയാഴ്ച്ച ബജറ്റ് അവതരണത്തില്‍ പങ്കെടുത്തശേഷം നേതാക്കള്‍ ദില്ലിയില്‍ യോഗംചേരും.
ഒരു മണ്ഡലത്തിലെ വോട്ടുകളില്‍ 50 ശതമാനം വിവിപാറ്റ് എണ്ണിയാലേ ക്രമക്കേട് നടന്നില്ലെന്ന് ഉറപ്പുവരുത്താനാകൂവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
Post Your Comments