CinemaMollywoodNewsEntertainment

ആഷിക് അബുവിന്റെ വൈറസ് ഏപ്രില്‍ 11ന് തിയറ്ററുകളിലേക്ക്

 

കൊച്ചി: കോഴിക്കോട് പേരാമ്പ്രയില്‍ തുടങ്ങി കേരളത്തെയാകെ ഭയപ്പെടുത്തിയ നിപാ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ആഷിക് അബു ചിത്രം ‘വൈറസ്’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. പേരുകൊണ്ടു തന്നെ പ്രേക്ഷകരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് ആഷിഖ് അബുവിന്റെ ‘വൈറസ്’. പേരിനൊടൊപ്പം തന്നെ നടന്ന സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലയ്ക്കും ചിത്രത്തിന്റെ പ്രഖ്യാപനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

രേവതി, ആസിഫ് അലി, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, മഡോണ സെബാസ്റ്റിയന്‍ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കേരളത്തിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ‘വൈറസി’ന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button