KeralaLatest News

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രമാണ് ഒരു വീടിനുള്ളില കോണിപ്പടികളുടെ ചിത്രം. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്‍റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. കേരളത്തിലെ എതോ പ്രദേശത്ത് സംഭവിച്ച ഈ ചിത്രം വാട്ട്സ്‌ആപ്പിലൂടെ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇത് വംശീയമായ അധിക്ഷേപമാണെന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കോണ്‍ക്രീറ്റും കഴിയുന്നിടം വരെ ഇതാരുടെയും ശ്രദ്ധയില്‍ വന്നില്ലെങ്കില്‍ പണിഞ്ഞവരും ഉടമസ്ഥതരും വലിയ അശ്രദ്ധക്കാരാണെന്നാണ് ഒരു പ്രധാന കമന്‍റ്. കോണ്‍ ക്രീറ്റ്‌ ചെയ്യാന്‍ തട്ട്‌ സെറ്റ്‌ ചെയ്തവര്‍ എവിടെ പോയി ? സൈറ്റ്‌ സൂപ്പര്‍ വൈസര്‍, സൈറ്റ്‌ എഞ്ചിനീയര്‍, കോണ്ട്രാക്ടര്‍, കെട്ടിട ഉടമസ്ഥര്‍ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ്‌ പണി ചെയ്ത അന്യ സംസ്ഥാനക്കാരന്‍റെ ഉത്തരവാദിത്വം വരുന്നത്‌ എന്നായിരുന്നു ഒരു പ്രധാന വാദം. എന്നാല്‍ ചിലര്‍ ഇതിന്‍റെ പ്രയോഗിക വശമാണ് വ്യക്തമാക്കിയത്.

ഡോര്‍ അവിടെ നിന്നു മാറ്റാന്‍ തീരുമാനിച്ചിട്ടാകും കോണിപ്പടിയുടെ സ്ഥാനം മാറ്റിയത്. അല്ലെങ്കില്‍ വാതില്‍ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാന്‍ തീരുമാനിച്ചതിനു ശേഷമാകാം, കോണിപ്പടികള്‍ തുടങ്ങുന്നത് വലത്തേ സൈഡില്‍ നിന്നാണല്ലോ, അതായത് പ്രദക്ഷിണ വഴി അല്ല ഇപ്പോള്‍ സ്റ്റെയര്‍ കേസ് കാണുന്നത്. അത് ശരിയല്ല എന്നു ഏതെങ്കിലും വാസ്തുക്കാരന്‍ പറഞ്ഞു കാണും, അല്ലെങ്കില്‍ ബെഡ് റൂമിന്റെ വാതിലിന്റെ ദര്‍ശനം ശരിയല്ല എന്നു പറഞ്ഞു കാണും. ഇതില്‍ ഏതെങ്കിലും ഭിത്തി പണിത് കഴിഞ്ഞ് നടന്നു കാണും. അതായത് ഏതെങ്കിലും ഒന്നു പൊളിക്കാന്‍ തീരുമാനം ആയി കഴിഞ്ഞ് എടുത്ത ഫോട്ടോയാകും ഇതെന്നും വാദമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button