Kerala

വനിതാരത്‌നം പുരസ്‌ക്കാരം : അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ്‌ വിവിധ മേഖലകളില്‍ സേവനം കാഴ്‌ചവച്ച വനിതകള്‍ക്ക്‌ വനിതാപുരസ്‌ക്കാരം നല്‍കുന്നു. സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണം, അഭിഭാഷക, കല, ആരോഗ്യം, മാധ്യമം, കായികം, അഭിനയം, ലളിതകല, അതിജീവനം, ശാസ്‌ത്രം, വനിതാ ശാക്തീകരണം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ്‌ അവാര്‍ഡിന്‌ പരിഗണിക്കുക. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 8 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക്‌ നല്‍കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ശുപാര്‍ശയായും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.wcd.kerala.gov.in. . ഫോണ്‍ : 0487-2321689.

shortlink

Post Your Comments


Back to top button