വാഷിംഗ്ടണ്‍: ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ മുന്നറിയിപ്പുള്ളത്. തീവ്രഹിന്ദുത്വം, പാക്കിസ്ഥാനെ കുറ്റപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി ഉറച്ചുനിന്നാല്‍ കലാപത്തിന് സാധ്യത ഏറുമെന്നു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ജൂലൈ മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകരാക്രമണങ്ങള്‍, ഭീകരസംഘടനകളോട് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന മൃദുസമീപനം, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്‍ പുതിയ ആണവ പരീക്ഷണ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്നും ഉത്തരകൊറിയ ആണവപദ്ധതികള്‍ ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ശത്തനങ്ങള്‍ അവസാനിപ്പിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളുന്ന റിപ്പോര്‍ട്ട്, ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ ഐഎസ് ആയിരക്കണക്കിനു ഭീകരരുമായി പോരാട്ടം തുടരുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്‌സ് ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി, സിഐഎ, എഫ്ബിഐ, എന്‍എസ്എ, ജിന ഹാസ്‌പെല്‍, ക്രിസ്റ്റഫര്‍ റേ, പോള്‍ നകാസോണ്‍ എന്നിവര്‍ക്കും കൈമാറും.
Post Your Comments