
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റിയതിനെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി കെ ശശീന്ദ്രൻ. എംഡി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയതിൽ അസ്വഭാവികതയില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണം മാത്രമാണിതെന്നും ഞാൻ വന്നതിന് ശേഷം നാല് തവണ മാറ്റമുണ്ടായിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്നും ശശീന്ദ്രൻ പറഞ്ഞു.
മന്ത്രിസഭാ യോഗത്തിലാണ് എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റുവാൻ തീരുമാനമെടുത്തത്. പകരം എം പി ദിനേശ് ഐഎഎസ്സിനാണ് ചുമതല. സിഐടിയു അടക്കമുള്ള യൂണിയനുകൾ എംഡിക്കെതിരെ രംഗത്ത് വന്നിരുന്നു. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്നും നീക്കിയത്.
Post Your Comments