ബോളീവുഡ് താരം റണ്‍ബീര്‍ സിംഗിന്റെ പുതിയ ചിത്രം 83യുടെ ഭാഗമാകാനൊരുങ്ങുകയാണ് തമിഴിലെ യുവതാരം ജീവ. ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ട 1983യിലെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഇതി വൃത്തം. രണ്‍വീര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ റോളിലാണ് ജീവ എത്തുന്നത്. ഇതിനായി ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരമാകാനുള്ള പരിശീലനവും താരം ആരംഭിച്ചു കഴിഞ്ഞു. കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധാനം.
നേരത്തെ ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം 2020 ലാണ് റിലീസ് ചെയ്യുക എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ശ്രീകാന്തിന്റെ പഴയകാല വീഡിയോകള്‍ കണ്ട് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി കണ്ട് സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ് ജീവ. താന്‍ ജീവയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ കോ തനിക്കിഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും 83യുടെ നിര്‍മ്മാതാവ് മധു മന്തേന പറഞ്ഞു. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവയെ പോലെ മറ്റൊരു താരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.83യില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്. ബല്‍വീന്ദര്‍ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിര്‍കും അഭിനയിക്കും.
Post Your Comments