News

കാബേജ് കൊണ്ട് തയ്യാറാക്കാം രുചികരമായ വട

കാബേജ് കൊണ്ടുള്ള കറികള്‍ സ്ഥിരം വിഭവങ്ങളാണ്. എന്നാല്‍ കാബേജ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വട പരീക്ഷിച്ചു നോക്കാം

ചേരുവകള്‍

1. കാബേജ് (പൊടിയായി അരിഞ്ഞത്) – 1 കപ്പ്
2. പച്ചമുളക് (പൊടിയായി അരിഞ്ഞത്) – 2 എണ്ണം
3. സവാള (പൊടിയായി അരിഞ്ഞത്) – 1
4. മല്ലിയില (പൊടിയായി അരിഞ്ഞത്) – 2 ടേബിള്‍ സ്പൂണ്‍
5. ഉഴുന്നരച്ചത് – 2 കപ്പ്
6. എണ്ണ – ആവശ്യത്തിന്
7. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കാബേജ്, പച്ചമുളക്, മല്ലിയില, സവാള, ഉഴുന്നരച്ചത്, ഉപ്പ് എന്നിവയെടുത്ത് വെള്ളം തളിച്ച് മാവ് തയ്യാറാക്കുക. കൈയില്‍ എണ്ണ തടവി കുറേശ്ശേ മാവെടുത്ത് വടയുടെ ആകൃതിയിലാക്കി മധ്യത്തില്‍ കുഴിയുണ്ടാക്കി എണ്ണയില്‍ വറുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button