വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു വെന്ന പരാതിയില്‍ ആരോപണ വിധേയനായ വയനാട് ഡിസിസി അംഗം ഒ. എം ജോര്‍ജ്് ഒളിവില്‍. ഇയാള്‍ക്കെതിരെ പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഒ. എം ജോര്‍ജ് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ജോര്‍ജ്. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചതായും മാതാപിതാക്കള്‍ ആരോപിച്ചു. അതേസമയം ജോര്‍ജിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ ജോര്‍ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലിള്‍ ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളും പീഡനത്തെ കുറിച്ച് അറിയുന്നത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയുമായിരുന്നു. കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ഒന്നര വര്‍ഷത്തോളമായി ഒ.എം ജോര്‍ജിന്റെ വീട്ടില്‍ വച്ച് നിരന്തരമായി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments