Latest NewsIndia

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും രാവണനോടും ശൂര്‍പ്പണയോടും ഉപമിച്ച് ബിജെപി എംഎല്‍എ

ലക്‌നൗ : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാവണനായും സഹോദരി പ്രിയങ്കയെ ശൂര്‍പ്പണകയായും ഉപമിച്ച് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാണെന്നും ജനാധിപത്യ വിശ്വാസികള്‍ രാവണനും ശൂര്‍പ്പണഖയ്ക്കുമെതിരെ പോരാടണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി രാവണന്‍ തന്റെ സഹോദരി ശൂര്‍പ്പണഖയെ അയയ്ക്കുന്നുണ്ട്. ഇതുപോലെയാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കി ആദ്യം യു.പിയിലേക്ക് അയയ്ക്കുന്നത്’ സുരേന്ദ്ര സിംഗ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ രാമനോട് തുല്യപ്പെടുത്തി പോസ്റ്ററുകള്‍ വന്നതിനു പിന്നാലെയാണ് സുരേന്ദ്ര സിംഗിന്റെ ഈ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button