മൂവാറ്റുപുഴ: വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. ഇത്തരം ലിങ്കുകള്‍ വഴി ഫോണില്‍ നിന്നുള്ള വിവരങ്ങളടക്കം ചോര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. എടിഎം, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍, ഇന്റര്‍നെറ്റ് ബാങ്ക് പാസ്വേര്‍ഡ് തുടങ്ങിയവ ഫോണില്‍ സേവ് ചെയ്യരുതെന്നും പൊലീസ് പറഞ്ഞു. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി മുഹമ്മദ് ഷക്കീലില്‍ നിന്ന് ചോദ്യം ചെയ്യലിനിടയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ് സ്വദേശിയായ ഇയാള്‍ ഉള്‍പ്പെട്ട സംഘം വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ച ശേഷമാണ് പണം തട്ടിയിരുന്നത്.
Post Your Comments