Latest NewsIndia

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്സ് നേതാവ്

ന്യൂ ഡൽഹി : പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. പ്രധാനമന്ത്രിയുടെ ഡിഗ്രി വ്യാജമാണ്, ആരും അദ്ദേഹത്തെ കേള്‍ക്കരുതെന്ന് ആനന്ദ് ശര്‍മ്മ പരിഹസിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരീക്ഷ പര്‍ ചര്‍ച്ച എന്ന പരിപാടിയില്‍2000 വിദ്യാര്‍ത്ഥികളോട് മോദിസംവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ആനന്ദ് ശര്‍മ്മ രംഗത്തെത്തിയത്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുള്ള സാഹചര്യമാണുള്ളത്. അദ്ദേഹം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിച്ചവയില്‍ എന്ത് ആധികാരികതയാണുള്ളത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള വിവരവാകാശത്തിന് യൂണിവേഴ്സിറ്റി മറുപടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ആരും മോദിയെ കേള്‍ക്കരുതെന്നും ശർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button