പാലക്കാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ വിജയം കണ്ട പഞ്ചരത്‌ന പദ്ധതി കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ബിജെപി. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ത്രിപുരയിലും പഞ്ചരത്‌നം പദ്ധതി നടപ്പാക്കിയതിനാൽ രണ്ടിടങ്ങളിലും ബിജെപി അധികാരത്തിലേറി. കൂടാതെ താഴെത്തട്ടിലുളള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ ശക്തികേന്ദ്ര എന്ന സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. 5 ബൂത്തുകള്‍ ചേര്‍ന്നതാണ് ശക്തി കേന്ദ്ര. ബൂത്ത് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും ഇടയിലാണ് ശക്തി കേന്ദ്ര പ്രവർത്തിക്കുന്നത്. കേരളത്തിന്റെ ചുമതലയുളള ആര്‍എസ്എസ് ദേശീയ സെക്രട്ടറിയായ ഗണേഷിനാണ് ഇതിന്റെ ചുമതല.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തി കേന്ദ്ര പ്രവര്‍ത്തനം തുടരും. തെരഞ്ഞെടുപ്പ് കാലത്ത് 15 മണിക്കൂറെങ്കിലും ചുമതലയുളള നേതാവ് ശക്തി കേന്ദ്രയില്‍ പ്രവര്‍ത്തിക്കും. അതത് ബൂത്തുകളിലെ വീടുകള്‍ സന്ദര്‍ശിക്കുകയും മറ്റ് പ്രചാരണ പരിപാടികള്‍ നടത്തുകയും വേണം
Post Your Comments