Latest NewsKeralaCrime

ഒ എം ജോര്‍ജ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം: ബിന്ദു കൃഷ്ണ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. ഒ എം ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസുകാരന്‍ ആയതുകൊണ്ട് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

സ്ത്രീകളോടുള്ള അതിക്രമം അനുവദിക്കാനാകില്ല. കുറ്റക്കാരന്‍ ആരെന്ന് നോക്കിയല്ല ഇത്തരം കേസുകളില്‍ നിലപാട് എടുക്കുക. അങ്ങേയറ്റം വേദനയോടെ മാത്രമേ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേള്‍ക്കാനാകൂ. ഒ എം ജോര്‍ജ് ചെയ്തത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button