Latest NewsKerala

വിജിലന്‍സ് ഡയറക്ടര്‍ക്ക് പൂര്‍ണാധികാരം; പുതിയ നിയമം വരുന്നു

തിരുവനന്തപുരം: ഡയറക്ടര്‍ക്ക് പൂര്‍ണ്ണാധികാരം നല്‍കിക്കൊണ്ട് വിജിലന്‍സിനായി പ്രത്യേക നിയമം വരുന്നു. പ്രത്യേക നിയമോ ചട്ടമോ ഇല്ലാതെയാണ് ഇതുവരെ സംസ്ഥാന വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. വിജിലന്‍സിന് മാത്രമായുള്ള പ്രത്യേക നിയമനിര്‍മ്മാണം ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തയ്യാറാക്കിയത്. അതില്‍ ഏറ്റവും പ്രധാനം വിജിലന്‍സ് ഡയറക്ടര്‍ക്കുള്ള പരമാധികാരമാണ്. വിജിലന്‍സ് നിയമോപദേശകരുടെ പ്രവര്‍ത്തനങ്ങളില്‍ അടക്കം സമഗ്രമായ മാറ്റങ്ങളോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. പുതിയ കരട് നിയമം നിയമവകുപ്പിന്റെ പരിശോധനയിലാണ്.

കേസെടുക്കാനും എഴുതിത്തള്ളാനും, പുന:പരിശോധിക്കാനുമുള്ള വിജിലന്‍സ് ഡയറക്ടരുടെ അധികാരം പലപ്പോഴും ചോദ്യം ചെയ്യപ്പടാറുണ്ട്. ബാര്‍ കോഴക്കേസിലും അന്വേഷണ ഉദ്യോഗസ്ഥന്റെയും ഡയറക്ടറുടെയും അധികാരങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ വിജിലന്‍സില്‍ അവസാനവാക്ക് ഡയറക്ടറുതേടെതാകുമെന്നാണ് പുതിയ കരട് നിയമത്തില്‍ പറയുന്നത്.അധികാരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഡി വൈ എസ് പിമാര്‍ക്കും എസ് പിമാര്‍ക്കും നല്‍കിയ മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടി വിവാദങ്ങളെത്തുടര്‍ന്നാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

വിജിലന്‍സിന്റെ നിയമോപദേശകര്‍ തന്നെ കേസുകള്‍ വാദിക്കുന്ന നിലവിലെ രീതി മാറും. ഉപദേശകര്‍ എന്നും കേസ് വാദിക്കാന്‍ മാത്രം പ്രോസിക്യൂട്ടര്‍മാര്‍ എന്നുമുള്ള തസ്തികകളും ഉണ്ടാക്കും.അഞ്ചു ഉപദേശകരുടെയും എട്ട് പ്രോസിക്യൂട്ടറുമാരുടേയും തസ്തിക സൃഷ്ടിക്കും.പുതിയ തസ്തികകള്‍ കൊണ്ടു വന്നതിലൂടെ നിയമോപദേശകരുടെ ഉപദേശം തള്ളി കോടതിയിലെത്തുന്ന കുറ്റപത്രം ശക്തമായ വാദം നടക്കാതെ പോകുന്നത് അട്ടിമറിക്കിടയാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button