Latest NewsIndia

ബംഗാളില്‍ നടക്കുന്നത് താലിബന്‍ മോഡല്‍ ആക്രമണങ്ങള്‍ : മമത താലിബാനി ദിദിയെന്ന് ബിജെപി

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി. പാര്‍ട്ടി വക്താവ് സംപീത് മിത്രയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മമതാ സര്‍ക്കാരിന് കീഴില്‍ താലിബാനി ശക്തികള്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്നലെത്തെ സംഭവം അതാണ് വെളിവാക്കുന്നതെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും സംപിത് പത്ര ആരോപിച്ചു. ഈസ്റ്റ് മിഡ്‌നാപൂരില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിച്ച റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.’

ബി.ജെ.പിക്കാര്‍ക്കെതിരെ അവര്‍ കല്ലെടുത്ത് വലിച്ചെറിഞ്ഞു. ബസ്സുകള്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. പശ്ചിമബംഗാളിലെ നിലവിലെ സാഹചര്യം ഇതാണ്. ഇതാണ് മമതാ ബാനര്‍ജിയുടെ യഥാര്‍ത്ഥ മുഖം. – സംപിത് പത്ര പറഞ്ഞു.എന്ത് തരത്തിലുള്ള നടപടിയാണ് അവര്‍ ജനങ്ങളോട് സ്വീകരിക്കുന്നത്. ഇത് താലിബാന്‍ മോഡലാണ്. ബി.ജെ.പിയ്ക്ക് ലഭിക്കുന്ന ഉയര്‍ന്ന പിന്തുണയില്‍ മമത അസ്വസ്ഥയാണ്. അതുകൊണ്ടാണ് അവര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്താന്‍ അനുയായികളോട് ആഹ്വാനം ചെയ്യുന്നത്.-അദ്ദേഹം പറഞ്ഞു,.

shortlink

Related Articles

Post Your Comments

Related Articles


Back to top button