ഏറെ ആരോഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?. ഡിന്നറായും ബ്രേക്ക്ഫാസ്റ്റായും പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ലെമണ്‍ റൈസ്.
ചേരുവകള്‍
പച്ചരിച്ചോറ് – ഒരു കപ്പ്
ചെറുനാരങ്ങ – ഒന്ന്
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
പച്ചമുളക് – ആറെണ്ണം
ചുവന്നമുളക് – രണ്ടെണ്ണം
ഉപ്പ് – ആവശ്യത്തിന്
മല്ലിയില, കറിവേപ്പില – അലങ്കാരത്തിന്
വറുത്തിടാന്‍
കടുക് – അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – ഒരു ടീസ്പൂണ്‍
കടലപ്പരിപ്പ് – ഒരു ടീസ്പൂണ്‍
കപ്പലണ്ടി/കശുവണ്ടി – ആറെണ്ണം
നല്ലെണ്ണ – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാവുമ്പോള്‍ വറുത്തു ചേര്‍ക്കേണ്ട ചേരുവകള്‍ യഥാക്രമം വറുത്തെടുക്കുക. ഈ കൂട്ടിലേക്ക് വറ്റല്‍മുളകും അരിഞ്ഞ പച്ചമുളകും ഒരു മിനുട്ട് വഴറ്റുക. ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വാങ്ങി, അതിലേക്ക് നാരങ്ങാനീരും ചോറും നന്നായി ചേര്‍ത്തിളക്കുക. മല്ലിയിലയും കറിവേപ്പിലയും വിതറി അലങ്കരിക്കുക.
Post Your Comments