ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ പ്രളയവും വെള്ളക്കെട്ടും. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രളയബാധിത പ്രദേശങ്ങൾ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാനും അദ്ദേഹം നിർദേശം നൽകി. പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്നിശമനസേനയും ചേർന്നു രക്ഷപ്പെടുത്തി.
Post Your Comments