Life Style

താരനെ പ്രതിരോധിയ്ക്കാന്‍ ഇതാ ചില പൊടികൈകള്‍

എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ചിലരില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടിപൊഴിച്ചിലും, മുഖക്കുരുവും താരന്‍ മൂലം ഉണ്ടാകുന്നു. അതിനാല്‍ താരനെ പ്രതിരോധിക്കാന്‍ ചിലപൊടിക്കൈകള്‍ പരിചയപ്പെടാം.

1.ബേക്കിംഗ് സോഡാ

താരനെ ഇല്ലാതാക്കാനും അതിലുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും അത്യുത്തമമാണ് ബേക്കിംഗ് സോഡാ. ആകെ വേണ്ടത് 2-3 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡാ മാത്രം. അതില്‍ കുറച്ചു വെള്ളo ചേര്‍ത്ത് നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ 15 മിനിറ്റ് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഏതെങ്കിലും മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ച്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതിയാകും

2 ഒലിവ്/വെളിച്ചെണ്ണ
ഒലിവെണ്ണയും വെളിച്ചെണ്ണയും ഫങ്കസ് ഇല്ലാതാകാന്‍ സഹായിക്കും. ഇതില്‍ ഏതെങ്കിലും എണ്ണ 10സെക്കന്റ് ചൂടാക്കിയ ശേഷം തലയില്‍ പുരട്ടുക. ഇതും ആഴ്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതിയാകുo

3.കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ തലയില്‍ പുരട്ടിയാല്‍ താരനും പോകും അതുമൂലം ഉണ്ടാകും ചൊറിച്ചിലടക്കമുള്ള പ്രശ്‌നങ്ങളും പോകും. വീട്ടില്‍ കറ്റാര്‍വാഴ ഉണ്ടെങ്കില്‍ അതിന്റെ ഒരു കയ്യെടുത്തു അതിലെ ജെല്‍ എടുത്തു ഉപയോഗിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button