മഹാരാഷ്ട്ര: അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്നും പിന്മാറണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം പിന്‍ തള്ളി ഗാന്ധിയന്‍ അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ രൂപിക്കരിക്കണമെന്നാവശ്യപ്പെട്ട് ഹസാരെ ആരംഭിക്കാനിരിക്കുന്ന സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി ഗിരീഷ് മഹാജന്‍ അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. എന്നാല്‍ സമയം നല്‍കാനാവില്ലെന്നും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും അണ്ണാ ഹസാരെ അറിയിച്ചു.
ഇത് ജനകീയ സമരമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് തന്റെ സമരപ്പന്തലില്‍ പ്രവേശനമില്ലെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുക, ലോക്പാല്‍ ബില്‍ രൂപീകരിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹസാരെ നിരാഹാര സമരം ആരംഭിക്കുന്നത്.
Post Your Comments