തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷന് നല്കാന് ഒരുങ്ങി കെഎസ്ഇബി. ലൈഫ് പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന ഉദ്ദേശം നാലര ലക്ഷം വീടുകള്‍ക്കും സര്‍ക്കാര്‍ വൈദ്യുതികണക്ഷന് സൗജന്യമായി നല്‍കും.
സര്‍ക്കാരിന്റെ ഊര്‍ജ കേരള മിഷന്റെ ഭാഗമായ കെഎസ്ഇബിയുടെ ‘ദ്യുതി 2021’ ല്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യ വൈദ്യുതി കണക്ഷന് നല്‍കുന്നത്. 50 കോടി രൂപയാണ് ഇതിനായ് ദ്യുതിയില്‍ കരുതിവച്ചിരിക്കുന്നത്. സാധാരണഗതിയില്‍ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെട്ട കണക്ഷന് ഓരോന്നിനും 1500 മുതല്‍ 60,000രൂപ വരെ ചെലവുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുണയേകുന്നത് . ദ്യുതി പദ്ധതി പ്രകാരം 2021 -2022 വരെ ഈ വിഭാഗക്കാര്‍ക്ക് സൗജന്യ കണക്ഷന് ലഭിക്കും. കൂടാതെ ലൈഫ്പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്കും കണക്ഷന് സൗജന്യമായിരിക്കും.
Post Your Comments