കണ്ണൂര്‍: നമ്ബി നാരായണന് നഷ്ടപരിഹാരവും പത്മഭൂഷണും ലഭിച്ചത് ബ്രാഹ്മണനായതിനാലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിന്നോക്ക വിഭാഗത്തിലെ നിരവധി പേര് പീഡിപ്പിക്കുമ്ബോഴുണ്ടാക്കാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നമ്ബി നാരായണന് പത്മഭൂഷന്‍ നല്‍കിയതിലൂടെ സ്വീകരിച്ചതെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.
സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനത്തിനിടെയാണ് ഈ പരാമര്‍ശം നടത്തിയത്. നമ്ബി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെതിരെ നേരത്തെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും രംഗത്തെത്തിയിരുന്നു. സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്.
Post Your Comments