തിരുവനന്തപപുരം : 2018-ല്‍ കൂടുതല്‍ പൂവാലന്‍ കേസുകളുണ്ടായത് എറണാകുളത്താണ്- 98. രണ്ടാംസ്ഥാനം കൊല്ലവും മലപ്പുറവും പങ്കിട്ടു. 48 കേസുകള്‍വീതം. വയനാട്ടിലാണ് കുറവ്- നാലുകേസ് മാത്രം.
ഭര്‍തൃപീഡനത്തില്‍ മുന്നില്‍ മലപ്പുറമാണ്. 2018-ല്‍ 338 കേസുകള്‍. കൊല്ലവും എറണാകുളവുമാണ് പിന്നില്‍. കേരളത്തിലാകെ 2015 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ചെയ്തു. തിരുവനന്തപുരത്താണ് (274) കൂടുതല്‍ കേസുകള്‍. എറണാകുളം രണ്ടാമത്- 216. കാസര്‍കോട്ടാണ് കുറവ് (75).
മൊത്തം രജിസ്റ്റര്‍ചെയ്ത പീഡനക്കേസുകള്‍ 4589. ഒന്നാമത് തിരുവനന്തപുരവും (721) രണ്ടാമത് എറണാകുളവു(568)മാണ്. കുറവ് വയനാടും (135). 16 സ്ത്രീധനമരണങ്ങളും പോയവര്‍ഷം രജിസ്റ്റര്‍ചെയ്തു. കൊല്ലത്താണ് കൂടുതല്‍ (നാല് ;).
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനത്ത് 13,736 കേസ് രജിസ്റ്റര്‍ചെയ്തു. എറണാകുളത്താണ് കൂടുതല്‍ (1878). രണ്ടാമത് തിരുവനന്തപുരം (1688). മൂന്നമത് കോഴിക്കോട് (1330).
Post Your Comments