കൊച്ചി : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ച് ചികിത്സിച്ച ഡോക്ടറും. ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നതായി ഡോക്ടര്‍. തൃശ്ശൂര്‍ ദയാ ആശുപത്രിയിലെ ഡോക്ടര്‍ അബ്ദുള്‍ അസീസാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കൃത്യസമയത്ത് എത്തിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് അബ്ദുള്‍ അസീസ് പറയുന്നു. അദ്ദേഹം ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നെഞ്ചു വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടുവെന്നാണ് ഒരുമിച്ച് വന്നവര്‍ പറഞ്ഞത്. അത് പ്രകാരമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാര്‍ഡിയാക് പേഷ്യന്റെ എന്നെഴുതിയെതെന്നും ഡോക്ടര്‍ പറഞ്ഞു.
നെഞ്ചു വേദന അനുഭവപ്പെട്ട് മറ്റ് മരുന്നുകള്‍ പരീക്ഷിച്ചതിന് ശേഷം മണിക്കൂറുകള്‍ക്ക് ശേഷമാവും അവര്‍ ആശുപത്രിയിലേക്ക് വന്നതെന്നും ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുന്നു.
നേരത്തെ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ച് ഭാര്യ സീന ഭാസ്‌കറും രംഗത്തെത്തിയിരുന്നു ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്ത ബ്രിട്ടോവിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കാര്‍ഡിയാക് പേഷ്യന്റ് എന്ന് എഴുതിയതായിരുന്നു സംശയത്തിന് ആധാരം.
Post Your Comments