ദിലീപിന് നായികയായി അനു സിതാര വരുന്നു. കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാവും ഇരുവരെയും മലയാളി പ്രേക്ഷകര്‍ ഒന്നിച്ചു കാണുക. ഷറഫുദ്ദീന്റെ നായികയായി ഈ മാസം പുറത്തിറങ്ങിയ നീയും ഞാനും എന്ന ചിത്രത്തിലാണ് അനു ഏറ്റവും ഒടുവിലായി വേഷമിട്ടത്. മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിതാര. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു ശ്രദ്ധേയയാവുന്നത്. പിന്നീട് അങ്ങോട്ട് കുറെയേറെ നല്ല ചിത്രങ്ങളില്‍ വേഷമിടാന്‍ അനുവിന് സാധിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ദിലീപിന്റെ ബി.ഉണ്ണികൃഷ്ണന് ചിത്രം കോടതി സമക്ഷം ബാലന് വക്കീല്‍ ഫെബ്രുവരിയില്‍ തിയേറ്ററില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്.
ദിലീപിന്റെ പേരില്‍ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തന്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാല്‍ പുതു വര്‍ഷത്തില്‍ ഏറ്റവും ആദ്യം വന്ന വാര്‍ത്ത ദിലീപ്, സംവിധായകന് കെ.പി. വ്യാസന്റെ പുതിയ ചിത്രത്തില്‍ നായക വേഷം ചെയ്യുന്നു എന്നാണ്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വ്യാസന്. ഒരു സംഭവ കഥയെ ആസ്പദമാക്കിയ ചിത്രത്തില്‍, മറ്റു താരങ്ങള്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല.
Post Your Comments