മാസിഡണ്‍ :കൊടുംശൈത്യത്തിന്റെ പിടിയിലാണ് ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍.മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത് . താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകര്‍
1985 ജനുവരി 20 ന് ചിക്കാഗോയില്‍ രേഖപ്പെടുത്തിയ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. എന്നാല്‍ വരും ദിനങ്ങളില്‍ ഇത് ഇരട്ടിയോളം കുറയുമെന്നാണ് നിഗമനം. വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ അവശ്യസര്‍വീസുകളെ; ശൈത്യം ബാധിച്ചു.വിമാനഗതാഗതം സാരമായി ബാധിക്കപ്പെട്ടു.
അടിയന്തര ദുരിതാശ്വാസകേന്ദ്രങ്ങള്‍; പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്
Post Your Comments