ജമ്മു-കശ്മീര്‍: നീണ്ട വര്‍ഷത്തിനു ശേഷം ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. 1990 ഡിസംബര്‍ 7 നാണ് ഏറ്റവും കൂടുതല്‍ തണുപ്പ് കശ്മീരില്‍ രേഖപ്പെടുത്തിയത്. അത് മൈനസ് 8.8 ഡിഗ്രി സെല്‍ഷ്യസ്് ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ തണുപ്പിന്റെ കാഠിന്യം ഏറിവരികയാണ്.
ദ്രാസില്‍ താപനില മൈനസ് 21 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കഴിഞ്ഞരാത്രിയാണ് കശ്മീരില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ശ്രീനഗറിലെ താപനില മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസാണ്. പഹല്‍ഗാമില്‍ താപനില മൈനസ് 8.3 ഡിഗ്രിയും, ഗുല്‍മാര്‍ഗില്‍ മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ്. ലേയില്‍ മൈനസ് 17.5 ഡിഗ്രിയും, കാര്‍ഗിലില്‍ മൈനസ് 16.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത ശൈത്യത്തെ തുടര്‍ന്ന് ദാല്‍ തടാകം തണുത്തുറഞ്ഞതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശൈത്യവും ഹിമപാതവും ശക്തമായിട്ടുണ്ട്.
Post Your Comments