
ബംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംഎല്‍എ എസ്.ടി സോമശേഖര്‍. മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യയ്ക്ക് ഒരവസരം കൂടി നല്‍കേണ്ടതായിരുന്നുവെന്ന സോമശേഖറിന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കുമാരസ്വാമി കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയിരുന്നു.
പ്രശ്‌നം തീര്‍ക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് സോമശേഖറിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണു മാപ്പുപറച്ചില്‍. കുമാരസ്വാമി കുടുംബാധിപത്യം പിന്തുടരുന്നു എന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെയോ ജനതാദള്‍ (എസ്) നേതാക്കളെയോ നോവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില വാസ്തവങ്ങള്‍ മാത്രമാണു പറഞ്ഞതെന്നുമാണു വിശദീകരണം.
Post Your Comments