
സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി. ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനാണ് നീക്കം. ഫെബ്രുവരി അവസാനത്തോടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ച് സർക്കാരിന് നൽകും. അതേസമയം ടെലികോം സേവനദാതാക്കള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന വാദവുമായി മൊബൈല്‍ സേവനദാതാക്കളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments