ഇടുക്കി:ജില്ലയിലെ ആദ്യ ഹൈടെക് സ്റ്റേഷനാകാന്‍ ഒരുങ്ങി ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.ഉടുമ്പന്‍ചോലയില്‍ ഒരു പോലീസ് സ്റ്റേഷന് എന്ന ആവിശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് മുന്‍പ് ഉടുമ്പന്‍ചോലയിലായിരുന്നു പൊലീസ് സ്റ്റേഷനും കോടതിയും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ശാന്തന്‍പാറയില്‍ പുതിയ കെട്ടിടം നിര്‍മിച്ച് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മാറ്റി.
എന്നാല്‍, വ്യാജമദ്യവും അനധികൃത മദ്യവില്പനയും മേഖലയില്‍ വര്‍ധിച്ചതോടെ ഔട്ട്പോസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വിസ്തൃതിയേറിയ പ്രദേശത്തെ സുരക്ഷ പ്രതിസന്ധിയിലായി. ഇതോടെയാണ് ഉടുമ്പന്‍ചോലയില്‍ പുതിയ പൊലീസ് സ്റ്റേഷന് എന്ന ആവശ്യം ശക്തമാകുന്നത്്. സ്റ്റേഷന് നിര്‍മാണത്തിനായി മൂന്നേമുക്കാല്‍ കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Post Your Comments