Latest NewsSaudi ArabiaGulf

മധുര പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു

റിയാദ്: സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാറ്റിന് പുറമെയാകും ഈ നികുതി. പവര്‍ ഡ്രിങ്‌സ്, പുകയില ഉല്‍പന്നങ്ങള്‍, കോളകള്‍ എന്നിവക്കാണ് നിലവില്‍ പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി ചുമത്തിയിരുന്നത്.

സൗദിയോടൊപ്പം അയല്‍ രാജ്യങ്ങളിലും മധുരപാനീയങ്ങള്‍ക്കും പ്രത്യേക ഇനം ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.നികുതി പുതിയ ഇനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ജി.സി.സി നേതൃത്വം കഴിഞ്ഞ ഉച്ചകോടിയില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതര ഗള്‍ഫ് രാജ്യങ്ങളുമായി ആലോജിച്ച ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനത്തിലത്തെുക. നികുതി എത്ര ശതമാനമാണെന്ന് തീരുമാനിച്ചിട്ടില്ല, എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉടന്‍ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button