ഷാര്‍ജ: മൊബൈല്‍ ഫോണിലേക്ക് ബാങ്കുകളുടേതെന്ന പേരില്‍ വരുന്ന എല്ലാ സന്ദേശങ്ങളും വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന്‍റെ സ്ക്രീന്‍ ഷോട്ടും മുന്നറിയിപ്പിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. മൊബൈല്‍ വഴി തന്നെ ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ഡേറ്റ് ചെയ്യാമെന്നുള്ള രീതിയിലാണ് കൂടുതൽ സന്ദേശങ്ങളും എത്തുന്നത്. ഡെബിറ്റ് കാർഡ് നമ്പറും പിൻ നമ്പറുമൊക്കെ ചോദിക്കുന്ന ഇത്തരം മെസേജുകൾ വന്നാൽ പോലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments