ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പറയുന്നത് ചെയ്തിരിക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. പാ വപ്പെട്ടവര്ക്ക് മിനിമം വരുമാനം നല്‍കുമെന്നും അത് അവരുടെ ബാങ്ക് അക്കൗണ്ടിലാക്കുമെന്നും രാഹുല്‍ വീണ്ടും കൊച്ചിയില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ഷീല ദീക്ഷിത് പ്രസ്താവനയുമായി രാഹുലിന് പിന്തുണ പ്രഖ്യാപിച്ചത്.
അത് ചരിത്രപരമായ പ്രഖ്യാപനമാണ്. ഇത് ജനലക്ഷങ്ങളുടെ ജീവിതം മാറ്റിമറിക്കും. ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്ന ആദ്യ രാജ്യമാണിത്. നടപ്പാക്കാനായാല്‍ ലക്ഷങ്ങള്‍ ദാരിദ്യ്രരേഖയ്ക്കു മുകളിലെത്തും. ഞങ്ങള്‍ ബിജെപിയല്ല, കോണ്‍ഗ്രസാണ്. പറയുന്നത് ചെയ്തിരിക്കും. നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കാറില്ല- ഷീല പറഞ്ഞു.
കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ പാവങ്ങള്‍ക്കു മിനിമം വരുമാനം എങ്കിലും ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മിനിമം ഇന്‍കം ഗാരന്റി എന്ന ചരിത്രപദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഛത്തീസ്ഗഡില്‍ കര്‍ഷകറാലിയില്‍ രാഹുല്‍ പറഞ്ഞിരുന്നു.
Post Your Comments