Latest NewsKerala

ശബ്ദം വ്യക്തമായില്ല; മൊഴിമാറ്റാനാകാതെ വിഡി സതീശന്‍; ഒടുവില്‍ രാഹുല്‍ ആത്മവിശ്വാസമേകി

കൊച്ചി :  ശബ്ദ ക്രമീകരണത്തിലുണ്ടായ ബുദ്ധിമുട്ടുമൂലം മൊഴിമാറ്റാനാകാതെ സമ്മര്‍ദ്ദത്തിലായ വിഡി സതീശന് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊഴി മാറ്റത്തിനെത്തിയ സതീശനെ രാഹുല്‍ അരികിലേക്ക് വിളിക്കുകയും അദ്ദേഹത്തെ ആലിംഗനം ചെയ്തതിന് ശേഷം സദസിനോട് സതീശന് വലിയൊരു കെെയ്യടി നല്‍കാനും ആവശ്യപ്പെട്ടു. ഒപ്പം ശബ്ദ ക്രമീകരണത്തിലുണ്ടായ കുഴപ്പങ്ങളാണ് മൊഴിമാറ്റത്തിന് പ്രയാസ മായതെന്നും സതീശന്‍ നല്ല രീതിയില്‍ പരിഭാഷപ്പെടുത്തിയെന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറ‍ഞ്ഞു.

Image result for 'കേള്‍ക്കുന്നില്ലാ.. ': പ്രസംഗത്തിനിടെ പല തവണ മാറി നിന്ന് സതീശന്‍, ഒടുവില്‍ രാഹുലിന്‍റെ അഭിനന്ദനവും ആലിംഗനവും

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊച്ചിയിലെ മറെെന്‍ ഡ്രെെവിലാണ് പ്രസംഗിച്ചത്. വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വലിയ നിരയുടെ പിന്തുണയോടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയ പ്രസംഗം. ആംഗലേയ ഭാഷയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തകരോട് സംവദിച്ചത്.

ഈ പ്രസംഗം മൊഴിമാറ്റത്തിനെത്തിയത് പറവൂര്‍ എംഎല്‍എ വിഡി സതീശന്‍. ആദ്യമൊക്കെ പ്രസംസം നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് മൊഴിമാറ്റം നടത്താനാവാതെ സതീശന്‍ വിഷമിക്കുന്നത് കാണാനായത്. വേദിയിലെ ശബ്ദ ക്രമീകരണത്തില്‍ വന്ന പ്രശ്നംമൂലം അദ്ദേഹത്തിന് രാഹുല്‍ സംസാരിക്കുന്നത് വ്യക്തമായി കേല്‍ക്കാന്‍ സാധിച്ചില്ല. പ്രസംഗം കേല്‍ക്കാനാകുന്നില്ല എന്ന വിവരം സതീശന്‍ സ്റ്റേജിലുളളവരെ ആംഗ്യത്തിലൂടെ അറിയിക്കുകയും ചെയ്തു.

ഒടുവില്‍ ശബ്ദം കൂടുതല്‍ വ്യക്തമാകുന്നതിനായി സതീശന്‍ രാഹുല്‍ നിന്നെടുത്ത് നിന്ന് മറു വശത്തേക്ക് നിന്ന് നോക്കി പക്ഷേ പ്രസംഗം വീണ്ടും തടസപ്പെട്ടു. ഇതോടെ മൊഴിമാറ്റത്തിനെത്തിയ വിഡി സതീശന്‍ സമ്മര്‍ദ്ദത്തിലായി . ഒടുവില്‍ രാഹുല്‍ വിഡി സതീശനെ താന്‍ നില്‍ക്കുന്ന പോഡിയത്തിന് അടുത്തേക്ക് വിളിക്കുകയും അദ്ദേഹം സംസാരിച്ച് കൊണ്ടിരുന്ന ചെറു മെെക്കുകളിലൊരണ്ണം സതീശന് നല്‍കുകയും രാഹുലിന്‍റെ അടുത്തേക്ക് വിളിച്ച് നിര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് പ്രസംഗത്തിനിടെ വിഡി സതീശനെ പുണരുകയും ചെയ്തു. മൊഴിമാറ്റത്തില്‍ തടസ്സം നേരിട്ടത് ശബ്ദ ക്രമീകരണത്തിലുണ്ടായ പ്രശ്നം മൂലമാണെന്നും അദ്ദേഹം നല്ലവണ്ണം പരിഭാഷപ്പെട‍ുത്തിയതായും എല്ലാവരും മൊഴിമാറ്റത്തിനെത്തിയ അദ്ദേഹത്തെ ഒരു വലിയ കെെയ്യടി നല്‍കി ആത്മവിശ്വാസം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഒടുവില്‍ പ്രസംഗ ശേഷം വേദിയിലുളള മുതിര്‍ന്ന നേതാക്കളില്‍ നിന്ന് സമ്മാനങ്ങളും അദ്ദേഹം ഏറ്റ് വാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button