കൊച്ചി: മറൈൻഡ്രൈവിലെ കോൺഗ്രസ് നേതൃസമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ ഇടത് സര്‍ക്കാർ സ്വന്തം ആളുകളെ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. കേരളത്തിലെ പ്രളയം മനുഷ്യ നിർമ്മിതമായിട്ടുകൂടി കേരള ജനത ഒറ്റക്കെട്ടായി നിന്നു അതിനെ നേരിട്ടു. ലോകത്തെ മലയാളികളെല്ലാം ഒരുമിച്ച് നിന്നു . പ്രവാസി സഹായം ഒഴുകിയെത്തി.സര്‍ക്കാരിന്റെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു പ്രതീക്ഷകളെല്ലാം. പിണറായി സർക്കാർ ജനവികാരം തിരിച്ചറിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും കണക്കു കൂട്ടൽ തെറ്റിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇടത് സർക്കാർ ഒന്നും ചെയ്തില്ല. കേരളം പുനർ നിർമ്മിക്കാൻ പുതിയ ചിന്തയും ദർശനവുമാണ് വേണ്ടത്. അതില്ലെന്ന് മാത്രമല്ല സിപിഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്.സംസ്ഥാനത്തുടനീളം വ്യാപമായി അക്രമം അഴിച്ചുവിടുന്നു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാനുള്ള ബാധ്യത ഏറ്റെടുക്കാത്തത് സർക്കാരിസംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments