Latest NewsKerala

മതിലിലെ ചിത്രങ്ങൾക്ക് മുകളിൽ പോസ്റ്റർ ; സംഭവം വിവാദമാകുന്നു

തിരുവനന്തപുരം : നഗരത്തിലെ മതിലുകളിൽ വരച്ചുചേർത്ത ചിത്രങ്ങൾക്ക് മുകളിൽ പോസ്റ്റർ പതിപ്പിച്ച സംഭവം വിവാദമാകുന്നു.ട്രിവാൻഡ്രം ഇന്ത്യൻ ഉൾപ്പടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകൾ വിഷയം ഏറ്റെടുത്തതോടെ അടുത്ത ദിവസംതന്നെ നടപടിയുണ്ടായി. പോസ്റ്റർ പതിപ്പിച്ച ഒരു സ്ഥാപനം നേരിട്ടെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു.

എന്നാൽ ചിലർ തെറ്റ് തിരുത്താൻ തയാറാകാതെ വന്നതോടെ മേയർ വി.കെ പ്രശാന്തും ഗ്രീൻ ആർമി സംഘവും നേരിട്ടിറങ്ങി കഴുകി വൃത്തിയാക്കി. ചുമർചിത്രങ്ങൾ വൃത്തികേടാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി.

2016ൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം കൗൺസിൽ പ്രമോഷൻ കൗൺസിലും ചേർന്ന് നഗരത്തിലെ പ്രധാന വീഥികളിൽ മതിലുകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയതിനു മുകളിലാണു വിവിധ സംഘടനകൾ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പതിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button