മലപ്പുറം: 67-ാമത് ദേശീയ പൊലീസ് ഫുട്ബോള്‍ ബി എന്‍ മല്ലിക് ചാമ്പ്യഷിപ്പിന് തുടക്കം. എംഎസ് പി പരേഡ് ഗ്രൗണ്ടില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് ഉദ്ഘാടനംചെയ്തു. ചാമ്പ്യന്‍ഷിപ്പിലെ 37 ഫുട്ബോള്‍ ടീമുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
കേരള വനിതാ പൊലീസ് ട്രെയിനേഴ്‌സ് എയ്റോബിക് ഡാന്‍സ്, യോഗ, ഫുട്ബോളിനെ ഓര്‍മപ്പെടുത്തുന്ന ടാബ്ലോ, വെടിക്കെട്ട് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. നോര്‍ത്ത് സോണ്‍ എഡിജിപി അനില്‍കാന്ത്, (ചെയര്‍മാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി), തൃശൂര്‍ റേഞ്ച് ഐജി കെ അജിത്കുമാര്‍, എറണാകുളം റേഞ്ച് ഐജി വിജയ് സാഖ്റെ, ഡിഐജി എപി ബറ്റാലിയന്‍ പി പ്രകാശ്, ഡിഐജി അനൂപ് കുരുവിള (കേരള പൊലീസ് അക്കാദമി), പാലക്കാട് എസ്പി ദേബേഷ്‌കുമാര്‍ ബെഹ്റ, മലപ്പുറം എസ്പി പ്രതീഷ്‌കുമാര്‍, കമാന്‍ഡന്റുമാരായ യു അബ്ദുല്‍കരീം, യു ഷറഫലി (ഓര്‍ഗനൈസിങ് സെക്രട്ടറി), പി വി വില്‍സണ്‍, അന്‍വിന്‍ ജെ ആന്റണി, ഡിവൈഎസ്പിമാര്‍, അസി. കമാന്‍ഡന്റുമാര്‍, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിലെ പ്രഥമിക റൗണ്ട് മത്സരങ്ങല്‍ തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ആരംഭിച്ചു. മലപ്പുറം, ക്ലാരി, പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍. നിലമ്പൂര്‍ ഒഴികെയുള്ള ഗ്രൗണ്ടുകളില്‍ രാത്രിയിലും മത്സരങ്ങള്‍ നടക്കും.
ഫെബ്രുവരി നാലിന് ക്വാര്‍ട്ടര്‍ മത്സരങ്ങളും അഞ്ചിന് സെമിയും നടക്കും. ഏഴിന് വൈകിട്ട് ആറിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഫൈനല്‍.
Post Your Comments