KeralaLatest News

സിപിഎം ഓഫീസ് റെയ്ഡ്: ചൈത്രയെ പരിഹസിച്ച് മന്ത്രി മണി

കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ചൈത്രയ്ക്ക് വിവരക്കേടാണെന്ന് മന്ത്രി പരിഹസിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ലെന്ന് മന്ത്രി മണി പറഞ്ഞു.

നേരത്തേ ചൈത്രക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.  പാര്‍ട്ടി ഓഫീസുകള്‍ പരിശോധനകള്‍ക്കു വിധേയമാക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയില്‍ സബ്മിഷനായി കൊണ്ടു വന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്ന് ഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി റെയ്ഡ് നടത്തുമ്പോള്‍ അല്‍പം കൂടി ജാഗ്രത ഡിസിപി കാണിക്കണമായിരുന്നുവെന്ന് എഡിജിപി പരമാര്‍ശിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button