ചെറുവത്തൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശി ലക്ഷങ്ങൾ തട്ടിയാതായി പരാതി.സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരാണ് തട്ടിപ്പിന് ഇരയായത്.
ചെറുവത്തൂര്‍ വ്യാപാര ഭവനടുത്തെ വിഷ്ണു കിരണ്‍ (25), കുട്ടമത്തെ നിധിന്‍ (24), നിമിത് സുരേഷ് (28) എന്നിവരാണ് പോലീസിൽ പരാതി നൽകിയത്.സംഭവത്തില്‍ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി ഷെറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 11,90,000 രൂപ ഷെറിന്‍ വാങ്ങിയതായും പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
Post Your Comments