
മുഖ്യ ശത്രുക്കളായ ജപ്പാനും ഉത്തരകൊറിയയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. ആണവ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന തീരുമാനവും കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്നും ആബെ പ്രതികരിച്ചു.ഉത്തര കൊറിയയുമായി ആണവ ബന്ധം മെച്ചപ്പെടുത്താനും വ്യാപാരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കാനുമായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ആബെ പാര്‍ലമെന്റില്‍ പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ തുക വിലയിരുത്തുമെന്നും ആബെ വ്യക്തമാക്കി.
വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചൈനയുമായും കൂടിക്കാഴിച നടത്തിയേക്കും.വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനെടാണ് ഷിന്‍സൊ ആബെ സുപ്രധാന തീരുമാനം എടുത്തത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ശത്രുത ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ആബെ പ്രതികരിച്ചു.ചൈനയേയും ഉത്തരകൊറിയയേയും കൂടാതെ അമേരിക്കയുമായും ഷിന്‍സോ ആബെ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments