കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസിൽ സര്‍ക്കാരിനെതിരെ ഹര്‍ജി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി എസിന് ഹൈക്കോടതിയുടെ വിമർശനം. കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്നും, ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി.
കേസിലെ എതിര്‍കക്ഷിയായ അഡ്വ.വി.കെ.രാജുവുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വി.എസിന്റെ ആരോപണം. കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയില്ലെന്നും വിമര്‍ശനമുണ്ട്.
Post Your Comments